
ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നല്കി ഗവര്‍ണര്‍. മുന്‍ മന്ത്രി എന്ന നിലയിലാണ് വി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കുന്നതില്‍ അനുമതി തേടി ഗവര്‍ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് അന്വേഷണപരിധിയിലുള്ളത്. കേസില്‍ മുന്‍ കായികമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളും വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്. അതേസമയം, യു. ഷറഫലി, സി. സത്യപാലന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇരുവരും പദ്ധതിയുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഒന്‍പത് മില്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 126 കോടി രൂപ കൈമാറിയെന്ന സ്പോണ്‍സറുടെ അവകാശവാദം സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് കായികമന്ത്രി ഒ.ജെ. ജനീഷ് നിയമസഭയില്‍ വ്യക്തമാക്കിയത്. പണം കൈമാറിയതിന്റെ ബാങ്ക് രേഖകളും ഔദ്യോഗിക രസീതുകളും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.



