KeralaNews

രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ അഞ്ച്‌ മിനുട്ട്‌ നീണ്ട വീഡിയോയിലൂടെയാണ്‌ ക്രിസ്‌റ്റിയാനോ തന്റെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്‌. 2003 ഓഗസ്‌റ്റില്‍ ധരിച്ച ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കാന്‍ സമയമായിരിക്കുന്നു എന്നാണ്‌ താരം വൈകാരികമായി പറഞ്ഞത്‌. ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു. തല ഉയര്‍ത്തിപ്പിടിച്ച്‌, ആത്മാഭിമാനത്താടെ, സാധ്യമായതെല്ലാം പോര്‍ച്ചുഗലിന്‌ സമര്‍പ്പിച്ചു കൊണ്ടാണ്‌ പടിയിറക്കമെന്ന്‌ താരം പറയുന്നു. സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, കുടുംബത്തിനും പോര്‍ച്ചുഗീസ്‌ ഫുട്‌ബോള്‍ ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ്‌ താരം വിട പറയല്‍ ഉപസംഹരിച്ചത്‌.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമാണ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ.അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമാണ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 234 മത്സരങ്ങള്‍ കളിച്ചു. 2003 ഓഗസ്‌റ്റ്‌ 20ന്‌ കസാഖിസ്ഥാനെതിരെ ആയിരുന്നു അരങ്ങേറ്റം. 2004 യൂറോ കപ്പില്‍ ഗ്രീസിനെതിരെ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്‌. 146 അന്താരാഷ്ട്ര ഗോളുകളുടെ റെക്കോര്‍ഡുമായാണ്‌ ഫുട്‌ബോള്‍ കണ്ട ഇതിഹാസത്തിന്റെ പടിയിറക്കം. പോര്‍ച്ചുഗലിനായി പത്ത്‌ തവണയാണ്‌ ഹാട്രിക്ക്‌ നേടിയത്‌. ഇതില്‍ രണ്ടവസരങ്ങളില്‍ നാല്‌ ഗോളുകള്‍ വീതം നേടി. അന്താരാഷ്ട്ര തലത്തില്‍ ക്രിസ്‌റ്റിയാനോ ആകെ നേടിയ 146 ഗോളുകളില്‍ 124 ഉം മത്സരപ്രാധാന്യമുള്ള വലിയ ടൂര്‍ണമെന്റുകളില്‍ നിന്നായിരുന്നു. ഫിഫ ലോകകപ്പ്‌, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌, യുവേഫ നേഷന്‍സ്‌ ലീഗ്‌ ഗെയിംസും ക്വാളിഫൈയിംഗ്‌ റൗണ്ട്‌ എന്നീ ചാമ്പ്യന്‍ഷിപ്പുകളിലാണ്‌ ക്രിസ്റ്റ്യാനോയുടെ ഗോള്‍പ്രഹരത്തിന്‌ കനമേറിയത്‌. 22 ഗോളുകള്‍ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ നിന്ന്‌.

ആറ്‌ ലോകകപ്പുകള്‍ കളിച്ച താരമാണ്‌ ക്രിസ്റ്റ്യാനോ. ഇങ്ങനെ, ആറ്‌ എഡിഷനിലും ഗോള്‍ നേടിയും പോര്‍ച്ചുഗല്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചു. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില്‍ നിന്നായി 11 ഗോളുകളും ഇതിഹാസതാരം പേരില്‍ കുറിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ക്രിസ്റ്റ്യാനോയുടെ പേരില്‍ ഗോള്‍ റെക്കോര്‍ഡുണ്ട്‌. ആറ്‌ ടൂര്‍ണമെന്റുകളില്‍ നിന്നായി 14 ഗോളുകളാണ്‌ നേടിയത്‌. ഇതില്‍ അവിസ്‌മരണീയമായത്‌, 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം ക്യാപ്‌റ്റന്‍ എന്ന നിലയില്‍ നേടിക്കൊടുത്തതാണ്‌. 2019, 2025 ലെ യുവേഫ നേഷന്‍സ്‌ ലീഗ്‌ കിരീടവിജയത്തിലും പോര്‍ച്ചുഗലിന്റെ നെടുംതൂണായത്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ സഹതാരങ്ങള്‍ ക്രിസ്റ്റ്യാനോയുമായി സഹകരിക്കാതെ നിന്നതുള്‍പ്പടെയുള്ള വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ലോകകപ്പിന്‌ ശേഷവും വിരമിക്കല്‍ സൂചന നല്‍കാതിരുന്ന ക്രിസ്റ്റ്യാനോ, ദേശീയ ടീമില്‍ നിന്ന്‌ അവഗണന നേരിട്ടതിനെ തുടര്‍ന്ന്‌ കോച്ച്‌ ഹോര്‍ഗെ ജീസസുമായി ഇടഞ്ഞ്‌ ടീം ക്യാമ്പ്‌ വിട്ടിരുന്നു. അച്ചടക്കലംഘനത്തിന്‌ പിഴ ചുമത്തിയെങ്കിലും, ഇനിയൊരു തിരിച്ചുവരവിനുള്ള മനസ്‌ ഇല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ താരം ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്‌. കരിയറില്‍ ആയിരം ഗോളുകള്‍ എന്ന ലക്ഷ്യവുമായി ക്ലബ്ബ്‌ കരിയര്‍ തുടരുന്ന ക്രിസ്‌റ്റിയാനോ ആ നേട്ടം കൈവരിക്കുന്നതോടെ, ഫുട്‌ബോള്‍ പ്ലെയിംഗ്‌ കരിയറും അവസാനിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button