KeralaNews

പ്രതിസന്ധിയിൽ കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് കെ സുധാകരൻ. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ തന്നെ നീക്കി. അതിനായി ചിലർ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നിയെന്നും നേത്യത്വത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ രംഗത്തെത്തി.

പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ലെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ വലുതാണ് ആദർശം. ഭരണം വരും പോകും. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button