K Sudhakaran

  • News

    പ്രതിസന്ധിയിൽ കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

    കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് കെ സുധാകരൻ. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ തന്നെ നീക്കി. അതിനായി ചിലർ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നിയെന്നും നേത്യത്വത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ലെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ…

    Read More »
  • News

    ‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

    മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രചരിക്കപ്പെട്ട വ്യാജ പോസ്റ്റുകൾ ചേർത്താണ് അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഞാൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി, പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ച്, ബാധകമായ സൈബർ നിയമങ്ങൾ…

    Read More »
  • News

    കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

    സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത്…

    Read More »
  • News

    മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകമെന്ന് സണ്ണി ജോസഫ്

    മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യര്‍. അതിനിടയില്‍ കയറി…

    Read More »
  • News

    കെ സുധാകരന്‍ കണ്ണൂരില്‍; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

    രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍ സ്വീകരണമാണ് സുധാകരന് അനുയായികള്‍ ഒരുക്കിയത്. ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വൈകാരിക മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരണം. കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. കെ സുധാകരന്‍ ആവശ്യപ്പെട്ട കണ്ണൂര്‍…

    Read More »
  • News

    സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടിയിൽ തുടരും; കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

    സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ…

    Read More »
  • News

    ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി

    ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇതോടെ…

    Read More »
  • News

    കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നു ; എംപിമാർ മത്സരിക്കേണ്ടെന്ന് ഉറച്ച് ഹൈക്കമാൻഡ്

    നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ കഴിയാതെ കോൺഗ്രസ് പ്രതിസന്ധിയിൽ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലും ചില സീറ്റുകളിലെ തർക്കം പരിഹരിക്കാനായില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന മല്ലികാർജുൻ ഖാർഗെയുടെ കർശന നിലപാടോടെ കെ. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ നീക്കങ്ങൾ പാളി. ഇതോടെ സുധാകരന് കണ്ണൂരിൽ സീറ്റില്ലെന്ന് ഉറപ്പായി. എംപിമാരുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് മുന്നിൽ സംസ്ഥാന നേതാക്കളുടെ സമ്മർദ്ദ തന്ത്രങ്ങൾ ഫലിച്ചില്ല. കെ.സി. വേണുഗോപാലും…

    Read More »
  • News

    പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; ബാധ്യതാരഹിത സർട്ടിഫിക്കട്ടിന് അപേക്ഷ നൽകി

    നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ്…

    Read More »
  • News

    അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; തീരുമാനം ഹൈക്കമാന്‍ഡിന്

    കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. അവശേഷിക്കുന്ന 37 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഇന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എംപിമാര്‍ക്ക് സീറ്റ് നല്‍കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചിരുന്നു. തര്‍ക്കം തുടരുന്ന കണ്ണൂര്‍, കോന്നി, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരില്‍ കെ സുധാകരനും, കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.…

    Read More »
Back to top button