NationalNews

പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബർ 21-നാണ് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ 125 വർഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം.

1947-ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രൂപകൽപ്പന ചെയ്ത ചെങ്കോൽ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറിയിരുന്നു. വർഷങ്ങളോളം അലഹാബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചെങ്കോൽ, 2023-ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ലോക്സഭാ സ്പീക്കറുടെ ചേംബറിലേക്ക് മാറ്റിയത്. ഈ ചടങ്ങിനായി ദില്ലിയിലെത്തിയ വുമ്മിടി എതിരാജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ കണ്ട് ആദരിച്ചിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, തമിഴ്നാട് ഗവർണർ അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. വുമ്മിടി എതിരാജിന്റെ സംസ്കാരം ചെന്നൈ ബസന്ത് നഗറിൽ നടന്നു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സാംസ്കാരിക മൂല്യങ്ങളും അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button