NationalNews

ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മാർകോ റൂബിയോ; നാളെ എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച

ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. ഒക്ടോബർ 20-ന് മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അമേരിക്ക നൽകുന്ന ഇളവുകളെക്കുറിച്ചും റൂബിയോ സംസാരിച്ചു. ആഗോള ഊർജ്ജ വിതരണത്തെയും എണ്ണവിലയെയും പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഇളവുകൾ അനുവദിക്കുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ സാഹചര്യം യുഎസ് കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വാണിജ്യ കരാറിന്റെ ആദ്യഘട്ടം പൂർത്തിയായതായും നിയമപരമായ കരട് രൂപീകരണം നടക്കുകയാണെന്നും നേരത്തെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. കരാർ ഉടൻ പ്രാബല്യത്തിൽ വരുത്താനാകുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. ഒക്ടോബർ 20-ന് നടക്കുന്ന ജയശങ്കർ-റൂബിയോ കൂടിക്കാഴ്ചയിൽ ഊർജ്ജം, വാണിജ്യം, നിക്ഷേപം, പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button