Trade deal

  • News

    ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മാർകോ റൂബിയോ; നാളെ എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച

    ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. ഒക്ടോബർ 20-ന് മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അമേരിക്ക നൽകുന്ന ഇളവുകളെക്കുറിച്ചും റൂബിയോ സംസാരിച്ചു. ആഗോള ഊർജ്ജ വിതരണത്തെയും എണ്ണവിലയെയും പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഇളവുകൾ അനുവദിക്കുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ സാഹചര്യം യുഎസ് കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വാണിജ്യ കരാറിന്റെ ആദ്യഘട്ടം…

    Read More »
  • News

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കും

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും ഗോർ പറഞ്ഞു. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അമേരിക്ക തുടരും. അമേരിക്ക നിലവിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ്…

    Read More »
Back to top button