NationalNews

‘ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല’; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രതികരണവുമായി ധ്രുവ് റാഠിയും രം​ഗത്തെത്തി.

കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പുതിയ വീഡിയോയുമായി ധ്രുവ് റാഠി രം​ഗത്തെത്തിയത്. നടന്നത് തട്ടിക്കൊണ്ടുപോകലാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് മറുപടി നൽകിയത്. തന്റെ ഫോൺ പിടിച്ചുവച്ചുവെന്നും ആരുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും കിടപ്പറയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കരുതൽ തടങ്കലിന് ശേഷം, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്ഇഎം) മുൻപിൽ ഹാജരാക്കിയ നേതാക്കളെ, പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിലും തലാ 50,000 രൂപയുടെ ജാമ്യ വ്യവസ്ഥയിലുമാണ് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ഒക്ടോബർ 10-ന് ദില്ലി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ മൂന്ന് സിജെപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിശ്ചയിച്ചിരുന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നത് തടയാനായിരുന്നു നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button