KeralaNews

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ എസ്എഫ്‌ഐ. രമേശ് ചെന്നിത്തല ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എസ്എഫ്‌ഐ നേതാക്കളെത്തി. മുന്‍മന്ത്രി വി ശിവന്‍കുട്ടിയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇടത്- യുവജന സംഘടനകളുടെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒജെ ജനീഷിന് നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. വാഹനം തടയുന്നതും കരിങ്കൊടി കാണിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായേക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മന്ത്രിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കരിങ്കൊടി പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. അക്രമസംഭവങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ മുരളീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

യുവമോര്‍ച്ച സമര സംഘടനയാണ്. ചുറുചുറുക്കുള്ള പിള്ളേര്‍ സമരം ചെയ്യട്ടെ എന്ന് ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുമായ വി വി രാജേഷ് പറഞ്ഞു. കൊല്ലം അഞ്ചാലുംമൂട് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് പ്രതിചേര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലീസ് നിയമനടപടികള്‍ വേഗത്തിലാക്കിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button