KeralaNews

മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീ; നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; കെ രാജൻ

മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീയെന്ന് മുൻ മന്ത്രി കെ രാജൻ. കേരളത്തിൻറെ പൊതുവികാരം മറികടന്ന് പിഎം ശ്രീ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരും. ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും യുഡിഎഫിനും ആയിരിക്കും.

മതനിരപേക്ഷ കേരളത്തിൻറെ ക്ഷമ പരിശോധിക്കരുത്. വാശിയോടെ ഇത് നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ പിന്നിലുള്ള സമ്മർദ്ദം എന്താണ് എന്ന് അറിയണം. രാഷ്ട്രീയ സമ്മർദ്ദം ആണോ എന്നൊരു സർക്കാറിനോടുള്ള വിധേയത്വം ആണോ. മുഖ്യമന്ത്രി കേരളത്തിനോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം ഒ യു പിൻവലിക്കുന്നതിന് തടസമില്ലെന്ന് രേഖാമൂലം മറുപടി ലഭിച്ചതാണ്. ബിജെപി ഒഴികെ കേരളത്തിൻറെ എല്ലാ മതനിരപേക്ഷ മനസ്സുകളും ഒന്നിച്ച് പദ്ധതി നടപ്പാക്കരുത് എന്ന് പറയുകയാണ്. സാമ്പത്തിക പ്രതിസന്ധി എങ്കിൽ അതിനെ രാഷ്ട്രീയമായി നിയമപരമായി നേരിടണം

മുമ്പത്തേക്കാൾ എന്ത് അത്യാവശ്യമാണ് പി എം ശ്രീ ഇപ്പോൾ നടപ്പാക്കാൻ. മെയ് അഞ്ചിന് അയച്ച കേന്ദ്രത്തിന്റെ കത്ത് പോലും അപേക്ഷയായാണ്. പി എം ശ്രീ നടപ്പാക്കി ഇല്ലെങ്കിൽ എസ് എസ് കെ ഫണ്ട് തരില്ല എന്ന് കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിമാരോ ആരെങ്കിലുമോ കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും കെ രാജൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button