KeralaNews

ഓണക്കാലം പൊടിപൊടിച്ച് ബെവ്‌കോ; 771 കോടിയുടെ മദ്യവിൽപന, ഉത്രാട നാളിൽ മാത്രം 126 കോടി

തിരുവനന്തപുരം: എല്ലാവ‌ർഷത്തെയും പോലെ ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോൾ 771.29 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്.

കഴിഞ്ഞ വർഷം ഇതേകാലയളവിൽ 694.96 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 77 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button