KeralaNews

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

കെപിസിസി പ്രസിഡന്റ് ആരെന്നതില്‍ തീരുമാനം വൈകും. ഡല്‍ഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അധ്യക്ഷനാരെന്ന ഒറ്റപ്പേരിലേക്ക് നേതൃത്വത്തിന് എത്താന്‍ സാധിക്കുന്നില്ല. (Decision on KPCC President to be delayed)

ഓണത്തിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു പ്രസിഡന്റ് വരുമെന്നായിരുന്നു നേതൃത്വം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സെപ്തംബര്‍ ആദ്യ വാരത്തില്‍ മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കോ ഹൈക്കമാന്‍ഡിനോ കഴിയാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. സംസ്ഥാന സര്‍ക്കാരുമായി പൂര്‍ണ സഹകരണം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കെപിസിസി അധ്യക്ഷനെയാണ് തേടുന്നത്. നിലവില്‍ മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല മാത്രമാണ് ഒരു പേര് മുന്നിലേക്ക് വച്ചിട്ടുള്ളതെന്നാണ് വിവരം.

കെ സി വേണുഗോപാലിന്റെ തീരുമാനം ഏറെ നിര്‍ണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തില്‍ തഴഞ്ഞതിന് പിന്നാലെ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട് കെ സിക്ക് ഹൈക്കമാന്‍ഡ് ചില ഉറപ്പുകള്‍ നല്‍കിയിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഓണത്തിന് ശേഷം മുന്‍ കെപിസിസി അധ്യക്ഷന്മാരെക്കൂടി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി ചില നിര്‍ണായക ചര്‍ച്ചകള്‍ നടത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button