KeralaNews

ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

എഐസിസി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബിജെപി പ്രവർത്തകർ ‘ഹോമം’ നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ഈ സംഭവം ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണ്.

ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തത്.

ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും അവരുടെ സംഭാവനകളെ തുടച്ചു നീക്കാൻ കഴിയില്ല. കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button