KeralaNews

കർക്കിടകവാവ് ബലിത‍ർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

കർക്കിടക വാവുബലിത‍ർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിലും നിയന്ത്രണമുണ്ട്.

ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപം സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിനായി വരുന്നവരുടെ വാഹനങ്ങള്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍ കര്‍വ്വ് ഭാഗത്തുളള ഗ്രൗണ്ടിലും ബെയ്ലി പ്രസ് ഗ്രൌണ്ടിലും സുനാമി പാര്‍ക്കിനോട് ചേര്‍ന്നുളള ഗ്രൗണ്ടിലും ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മുതല്‍ ആള്‍സെയിന്റ്സ് ജംഗ്ക്ഷന്‍ വരെ പാർക്കിങ്ങ് അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും അധികൃത‍ർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button