Traffic restrictions
-
News
ഓണാഘോഷം; തിരുവനന്തപുരം നഗരത്തില് ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം
ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില് ഗതാഗത നിയന്ത്രണം. ഇന്നുമുതല് ( തിങ്കളാഴ്ച) 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല് രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃത പാര്ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പാര്ക്കിങ് കേന്ദ്രങ്ങളില് വാഹനം നിര്ത്തുന്നവര് മടങ്ങിപ്പോകുന്ന സമയത്ത് ബന്ധപ്പെടാനുള്ള ഫോണ് നമ്പര് വാഹനത്തില് പ്രദര്ശിപ്പിക്കണമെന്നും പൊലീസ് നിര്ദേശിച്ചു. ഫുട്പാത്തില് പാര്ക്കിങ് പാടില്ല. മന്മോഹന് ബംഗ്ലാവ്, വെള്ളയമ്പലം, ആല്ത്തറ, പിഎച്ച്ക്യു, ആല്ത്തറ, മാനവീയം, കെല്ട്രോണ്, കനകക്കുന്ന്, മ്യൂസിയം, കോര്പറേഷന്, എആര്ക്യാംപ്, കോര്പറേഷന് പരിസരം, കനകനഗര്,…
Read More » -
News
കർക്കിടകവാവ് ബലിതർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം
കർക്കിടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിലും നിയന്ത്രണമുണ്ട്. ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപം സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ശംഖുംമുഖത്ത് ബലിതര്പ്പണത്തിനായി വരുന്നവരുടെ വാഹനങ്ങള് എയര്ഫോഴ്സ് സ്റ്റേഷന് കര്വ്വ് ഭാഗത്തുളള ഗ്രൗണ്ടിലും ബെയ്ലി…
Read More » -
News
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം
കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക. സംരക്ഷണഭിത്തിയുടെ നിര്മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. മലപ്പുറത്ത് പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിൻ്റെ തുടർപ്രവൃത്തിയും ഇന്ന് നടക്കും. വ്യൂ പോയിൻ്റിൽ…
Read More » -
News
പ്രധാനമന്ത്രിയുടെ സന്ദര്ശനം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്ശനത്തോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരത്തില് ഗതാഗത നിയന്ത്രണം. ഇന്ന് 11.30 മുതല് രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്ക്കിംഗ് കര്ശനമായി നിരോധിച്ചു. പാര്ക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങള് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളം, തമ്പാനൂര്, ചാക്ക, കിളളിപ്പാലം ഉള്പ്പെടെയുളള പ്രധാന റോഡുകളില് ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചയ്ക്ക് രണ്ടുമണി മുതല് നാലുമണി വരെയും വൈകീട്ട് ആറുമണി മുതല് ഏഴുമണി വരെയും ശംഖുമുഖം- എയര്പോര്ട്ട് റൂട്ടില് വാഹനങ്ങള് അനുവദിക്കില്ല. ഡൊമസ്റ്റിക് എയര്പോര്ട്ടിലേക്ക് പോകുന്നവര് ചാക്ക-ഈഞ്ചക്കല്-…
Read More »