NationalNews

ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം; മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും

തമിഴ്‌നാട്ടില്‍ ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയം കൈകാര്യം ചെയ്യും. പൊതുഭരണം,യുവക്ഷേമം,മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും വിജയ്ക്കാണ്. സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയായി.

മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ എസ് കീര്‍ത്തനയ്ക്ക് വ്യവസായവകുപ്പാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്. പൊതുമരാമത്ത്, കായികവകുപ്പുകള്‍ ആദവ് അര്‍ജുനയ്ക്കാണ്.

ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ ഡോ. കെ ജി അരുണ്‍രാജിന് നല്‍കി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി വെങ്കിട്ടരമണനാണ്. ഊര്‍ജവിഭവ-നിയമവകുപ്പുകള്‍ ആര്‍ നിര്‍മല്‍കുമാറിനും ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് രാജ്‌മോഹനാണ് നല്‍കിയിരിക്കുന്നത്. പ്രകൃതി വിഭവം, മിനറല്‍ ആന്‍ഡ് മൈന്‍സ് വകുപ്പ് ഡോ. ടി കെ പ്രഭുവിന് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button