tvk
-
News
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി. ഭരണത്തില്‍ പിന്തുണ നല്‍കുന്ന ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ടിവികെ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം. രണ്ട് മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മധുരാന്തകത്ത് സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും മത്സരിക്കും. സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ടിവികെയുമായി സഖ്യത്തിന് ഇല്ലെന്നും പുറത്ത് നിന്നുള്ള പിന്തുണ മാത്രമെ നല്‍കൂ എന്നും ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അഞ്ച് വര്‍ഷം ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈ പട്ടണപ്പാക്കത്ത്…
Read More » -
Kerala
ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്; കേരള അധ്യക്ഷ പദവി ലഭിച്ചേക്കുമെന്ന് സൂചന
ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള ഘടകം അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. വിജയ് കേരളം സന്ദർശിക്കുമെന്നും, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം വലിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും, എന്നാൽ അത് തനിക്ക് പാർട്ടിയിൽ നിന്ന് നടപ്പാക്കാൻ കഴിയുന്നില്ലെന്നും…
Read More » -
National
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ
രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.…
Read More » -
News
‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്ത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡൽഹിയിൽ നീറ്റിനെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് ടിവികെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് സ്‌പെഷ്യൽ കൺകറന്റ് ലിസ്റ്റ് സൃഷ്ടിക്കാനും ടിവികെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട്…
Read More » -
News
ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം; മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും
തമിഴ്‌നാട്ടില്‍ ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയം കൈകാര്യം ചെയ്യും. പൊതുഭരണം,യുവക്ഷേമം,മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും വിജയ്ക്കാണ്. സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ എസ് കീര്‍ത്തനയ്ക്ക് വ്യവസായവകുപ്പാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്. പൊതുമരാമത്ത്, കായികവകുപ്പുകള്‍ ആദവ് അര്‍ജുനയ്ക്കാണ്. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ ഡോ. കെ ജി അരുണ്‍രാജിന് നല്‍കി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി…
Read More » -
News
വിജയ് സർക്കാരിന് ഇന്ന് ആദ്യ പരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും
തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് ടിവികെയുടെ സ്ഥാനാര്‍ത്ഥി ജെ സി ഡി പ്രഭാകര്‍ ആണ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകര്‍, മുന്‍ എഐഎഡിഎംകെ നേതാവാണ്. തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ടിവികെയില്‍ ചേരുന്നത്. ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് പ്രഭാകര്‍ വിജയിച്ചത്. 73 കാരനായ പ്രഭാകര്‍, ടിവികെയുടെ സംഘടനാ സംവിധാനത്തിലും പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം എതിരില്ലാതെ…
Read More » -
News
സഭയിൽ കരുത്ത് തെളിയിക്കാൻ വിജയ്; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ
പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാകും നടക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു. സഭയിലെ മുതിർന്ന അംഗമായ എം വി കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി…
Read More » -
News
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും
ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്, ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്യുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്. മേലൂർ എംഎൽഎ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ.5 നാൾ നീണ്ട…
Read More » -
News
വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണർ ; പിന്തുണ കത്ത് കൈമാറാതെ വിസികെ
തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്.പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞയിലും അനിശ്ചിതത്വം തുടരുന്നു. നിലവിൽ, കോൺഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്.…
Read More » -
News
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു ; നിലപാടിൽ ഉറച്ച് ഗവർണർ
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയില്ലാതെ വിജയ്‌യുടെ ടി വി കെ പാർട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയ്ക്ക് നിലവിൽ ഉള്ളത് 113 പേരുടെ പിന്തുണയാണ്. ടിവികെയെ പിന്തുണയ്ക്കുന്നതിൽ സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകൾ കക്ഷികൾ എന്നിവർ ഇന്ന് നിലപാട് അറിയിക്കും. ഇന്നലെ മൂന്ന് പാർട്ടികളുടെ അധ്യക്ഷൻമാരും മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ഡിഎംകെയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി. എം കെ സ്റ്റാലിന്റെ അനുമതിയോടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്ത്…
Read More »