KeralaNews

BJP സീൽ പതിഞ്ഞ സംഭവം; മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ വിഷയത്തിൽ നടപടിയെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു.

2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്.സിപിഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും സിപിഐഎം ആരോപിച്ചു.

സംഭവിച്ചത് ക്ലറിക്കൽ പിഴവ് എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം ഉണ്ടായിരുന്നത്. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് 2019-ൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്താണ് മാറി മെയിലിനൊപ്പം നൽകിയതെന്നും വിശദീകരണത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button