
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായി ചർച്ച നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ വ്യക്തമാക്കി. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം ഉണ്ടായശേഷം ഇതു മൂന്നാം തവണയാണ് മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംഭാഷണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂൺ എന്നിവരുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും, നേരിടുന്ന പ്രതിസന്ധിയും ഇരുരാജ്യങ്ങളുമായും ചർച്ച ചെയ്തതായാണ് സൂചന.



