india
-
Kerala
റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം
പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് അനുമതി. 2030 നകം പൂർത്തിയാകുന്ന പദ്ധതികൾക്കായി 1021 കോടി വകയിരുത്തി. ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികൾക്കും അനുമതി നൽകി ഇതിനായി 10789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം തന്നെ നടത്തുമെന്നും പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം…
Read More » -
News
വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ 89 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കർണാടക കാബിനറ്റ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം. ബല്ലാരി റൂറലിനെ പ്രതിനിധീകരിക്കുന്ന നാഗേന്ദ്ര, സ്വമേധയാ രാജിവച്ചതായും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് രാജി സമർപ്പിച്ചതായും അറിയിച്ചു. ”ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നു” വികാരഭരിതനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനൊരു ദലിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “വാൽമീകി ഇടപാടിൽ എന്‍റെ ഒപ്പ് എവിടെയെങ്കിലും ഉണ്ടോ? ഒരു ദലിതനായതുകൊണ്ട് എന്നെ വേട്ടയാടുന്നു.…
Read More » -
News
‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം ശക്തമാകട്ടെ’; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും സന്ദേശം കൂടുതൽ ശക്തമാക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.
Read More » -
News
കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം
കേന്ദ്രസർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനുള്ള സിജെപി ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാന്‍ രാജ്യത്തെ യുവാക്കളോട് പാർട്ടി ആഹ്വാനം ചെയ്തു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഇന്ത്യയിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപെട്ടു. ഇന്ന് നടക്കുന്ന യോഗത്തിൽ സമരത്തിന് അന്തിമ രൂപം നൽകും. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രിംകോടതി മൂന്ന് തവണ…
Read More » -
News
ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…
Read More » -
News
കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റ) ബിൽ 2026’ന് (Kerala Alteration of Name Bill, 2026) രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി, സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രപതി ഈ നിർദേശം ആദ്യം നിയമസഭയ്ക്ക് തിരിച്ചയച്ചിരുന്നു. തുടർന്ന് നിയമസഭ ഐകകണ്‌ഠ്യേന ബില്ലിനെ അനുകൂലിച്ച്…
Read More » -
News
‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു. ‘ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം. ആര്‍ക്കും നീതി…
Read More » -
News
പ്രതിഷേധക്കാർക്കെതിരായ FIR പിൻവലിക്കണം ; ‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ…
Read More » -
News
സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി
ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി കിട്ടിയ കുട്ടി ICU വിൽ പോരാടുകയാണ്. ജെപി നദ്ദ ഉൾപ്പടെ ഭരണകക്ഷി അംഗങ്ങളും പോയി. ചികിത്സയിലുള്ള കുട്ടിയുടെ അമ്മ ദേഷ്യത്തിലായിരുന്നു. നേതാക്കൾ എന്തിന് വന്നു എന്ന് ചോദിച്ചു. വന്നതിന് നന്ദി ആരോടും സംസാരിക്കാനില്ല എന്ന് ആ അമ്മ എന്നോട് പറഞ്ഞു. പലരും…
Read More » -
News
പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. “ഞങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്കെയുടെ പ്രതികരണം. മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ…
Read More »