KeralaNews

ആഗോള അയ്യപ്പസംഗമം ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട അപൂർണ്ണമായ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ എത്തിയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. റിപ്പോർട്ട് സമർപ്പിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ.

ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പ്രചരണങ്ങൾ നടന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം ബോർഡ് ഔദ്യോഗികമായി വാർത്താക്കുറുപ്പ് ഇറക്കി കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിൽ വിഷയം വിശദമായി പരിശോധിക്കുമെന്നും, തുടർനടപടികളിലേക്ക് കടക്കുമെന്നുമാണ് സൂചന.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വസ്തുതകൾ വളച്ചൊടിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് ക‍ഴിഞ്ഞ ദിവസങ്ങളിൽ വലതുപക്ഷ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദേവസ്വം ബോർഡ് യോഗം അന്തിമമായി അംഗീകരിക്കുന്നതിനും ഹൈക്കോടതി പരിശോധിക്കുന്നതിന് മുൻപും ഓഡിറ്റ് റിപ്പോർട്ട് സർക്കാർ വിരുദ്ധ മാധ്യമങ്ങൾക്ക് നൽകിയത് കോടതിയെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും ഉയർന്നു വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button