
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും. ബജറ്റുമായി ബന്ധപ്പെട്ട നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി സംസാരിക്കുക. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റില്‍ ഉയര്‍ത്തുന്ന പ്രതിഷേധം പ്രതിപക്ഷ ശക്തമാക്കും. കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ സമരമിരിക്കും.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ലോക്സഭയില്‍ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാന്‍ സാധിച്ചിരുന്നില്ല. കരസേന മുന്‍ മേധാവി എം.എം നരവനെയുടെ ഓര്‍മക്കുറിപ്പിലെ വരികള്‍ വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ബഹളം. ‘ശരിയായത് ചെയ്യുക’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ച പലതവണ നിര്‍ത്തിവക്കേണ്ടിവന്ന സഭ, വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി സംസാരിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് വീണ്ടും ചേര്‍ന്നെങ്കിലും, പ്രതിപക്ഷത്തെ വനിതാ എം.പി.മാരായ വര്‍ഷ ഗെയ്ക്വാദ്, ജ്യോതിമണി എന്നിവര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ കസേരയിലേക്ക് കയറുന്നത് തടയുകയായിരുന്നു. എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കര്‍ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം.


