PM Narendra Modi

  • News

    പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 76ാം പിറന്നാൾ നിറവിൽ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമായ വ്യാഴാഴ്ച ബി.ജെ.പി. രാജ്യവ്യാപകമായി സേവാ ദിവസ് ആയി ആചരിക്കും. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ മോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കൽപ്പ് അഭിയാന് ബി.ജെ.പി. വ്യാഴാഴ്ച തുടക്കം കുറിക്കും. ക്ഷേമ, സേവന പ്രവർത്തനങ്ങളാണ് ഒരുമാസം നീണ്ടുനിൽക്കുന്ന സേവാ സങ്കൽപ്പ് അഭിയാനിലൂടെ പാർട്ടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ഡൽഹി ദീൻദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് രക്തദാന ക്യാമ്പ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്യും. മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ വ്യാഴാഴ്ച നടക്കുന്ന മഹാ…

    Read More »
  • News

    ‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം ശക്തമാകട്ടെ’; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

    മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും സന്ദേശം കൂടുതൽ ശക്തമാക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.

    Read More »
  • News

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. പാര്‍ക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിളളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെയും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ചാക്ക-ഈഞ്ചക്കല്‍-…

    Read More »
  • News

    കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

    നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. നരേന്ദ്ര മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരം നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന…

    Read More »
  • News

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശേഷം കലൂർ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന്…

    Read More »
  • News

    പാർലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കും, കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

    പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും. ബജറ്റുമായി ബന്ധപ്പെട്ട നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി സംസാരിക്കുക. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റില്‍ ഉയര്‍ത്തുന്ന പ്രതിഷേധം പ്രതിപക്ഷ ശക്തമാക്കും. കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ സമരമിരിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാന്‍ സാധിച്ചിരുന്നില്ല. കരസേന മുന്‍ മേധാവി എം.എം നരവനെയുടെ ഓര്‍മക്കുറിപ്പിലെ വരികള്‍ വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു…

    Read More »
  • News

    ‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

    ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇന്ന് 77 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് രാഷ്‌ട്രപതി ദ്രൗപതി…

    Read More »
  • News

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി ജോർദാനിലേക്കുള്ള ആദ്യ പൂർണ്ണ ഉഭയകക്ഷി സന്ദർശനമാണിത്. 2018 ഫെബ്രുവരിയിൽ പലസ്തീനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി മോദി ജോർദാൻ വഴി സഞ്ചരിച്ചിരുന്നു. ജോർദാനിലെത്തുന്നു പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി സംവദിക്കും. തുടർന്ന് എത്യോപ്യയിലേക്ക്…

    Read More »
  • News

    ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

    അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തശേഷമാകും മെസിയുടെ…

    Read More »
  • News

    ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും

    ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. നിതീഷിന് പുറമെ ജെഡിയുവില്‍ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. ഇത് പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്രവിജയമാണ് നേടിയത്. 243 അംഗ നിയമസഭയില്‍…

    Read More »
Back to top button