KeralaNews

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഇന്ന് 77 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് രാഷ്‌ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. രാഷ്ട്രപതി പതാക ഉയർത്തിയ ശേഷം രാവിലെ 9. 30 ന് പ്രൗ ഡ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button