KeralaNews

കേരള ഫിലിം മാർക്കറ്റിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം കുറിക്കും

30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ ഡിസംബർ 16 വരെ നടക്കുന്ന ഫിലിം മാർക്കറ്റ് ഇന്ന് രാവിലെ 10 മണിയ്ക്ക് കെഎസ്എഫ്ഡിസി ചെയർമാൻ കെ മധുവിന്റെ അദ്ധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉദ്ഘാടനം ചെയ്യും. ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.

മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറന്നുനൽകുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാൻഷ്യൽ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാർക്കറ്റിൻെറ ലക്ഷ്യങ്ങൾ. ശക്തവും ആഴമുള്ളതുമായ ആശയങ്ങളുള്ള സിനിമകളെ/പ്രോജക്റ്റുകളെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ഒരു ഏകീകൃത ബി2ബി (ബിസിനസ് ടു ബിസിനസ്) പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് കേരള ഫിലിം മാർക്കറ്റിന്റെ മൂന്നാം പതിപ്പിന്റെ ലക്ഷ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button