Cultural ActivitiesNationalUncategorized
പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തും

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരമേഖല മുൻ ഡയറക്ടറുമായ പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് ആണ്.
ഇന്ത്യയിലെ ബുദ്ധസ്തൂപങ്ങളുൾപ്പെടെ ഒട്ടേറെ ഉദ്ഘനനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പൈതൃക സംരക്ഷണ രംഗത്ത് സ്വന്തം കൈയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്.
2026 ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്ര നികേതൻ സിറ്റി സെൻ്റർ) നടക്കുന്ന രണ്ടാം പൈതൃക കോൺഗ്രസിൽ പങ്കെടുക്കാൻ എത്തുന്ന പത്മശ്രീ ഡോ. കെ. കെ. മുഹമ്മദ് അനന്ത പുരിയിേലെ പൗരാവലിയോടും വിദ്യാർഥി സമൂഹത്തോടും സംവദിക്കും.
എല്ലാവർക്കും സ്വാഗതം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റജിസ്റ്റർ ചെയ്യുക.
paithrukacongress@gmail.com



