
കണ്ണൂര്‍ ആന്തൂരില്‍ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാല്‍ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിന്‍വലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസര്‍മാരെ വരെ നിയന്ത്രിക്കുകയാണെന്നും, പലയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു
ആലങ്ങാടും കടമക്കുടിയിലും റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. വിമതഭീഷണി പത്തില്‍ ഒന്നായി കുറഞ്ഞുവെന്നും സി പി ഐ എമ്മില്‍ ഇത്രമാത്രം വിമതര്‍ ഉണ്ടാകുന്നത് ഇതാദ്യമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആന്തൂര്‍ നഗരസഭയില്‍ 5 ഇടങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയമുറപ്പിച്ചു. മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ നേരത്തെ തന്നെ എതിരാളികള്‍ ഇല്ലായിരുന്നു.തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ UDF പത്രിക തള്ളി. അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫിന് എതിരില്ലാത്ത വാര്‍ഡുകള്‍ 14 ആയി ഉയര്‍ന്നു. പുനര്‍ സൂക്ഷ്മ പരിശോധനയില്‍ നാല് എതിര്‍ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. കണ്ണപുരം പഞ്ചായത്തില്‍ മാത്രം ആറിടത്താണ് എല്‍ഡിഎഫിന് എതിരില്ലാത്തത്. രണ്ട് വാര്‍ഡുകളില്‍ മറ്റാരും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും എട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥികയുടെയും പത്രിക ഇന്ന് പുനര്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു.



