
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ മനോവിഷമത്തിൽ ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി അപകട നില തരണം ചെയ്തു.
കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല അടക്കം ഏഴ് വാർഡിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ആയിട്ടില്ല. ഇതിനിടെയാണ് സീറ്റ് നൽകിയെന്നാരോപിച്ച് വനിത നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.



