InternationalKeralaNationalNewsUncategorizedWorld

ഡൽഹിയിൽ വൻ സ്ഫോടനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന  സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

കേരളത്തിലും ജാ​ഗ്രതാ നിർദേശം.

കേരളത്തിലും ജാ​ഗ്രതാ നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം.

കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.

ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button