
തമിഴകത്തിന്റെ താരേതിഹാസങ്ങളായ രജനികാന്തും കമലഹാസനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്നിടയിലാണ് ഇവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന് മുൻപെ ഇവർ ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിച്ച് രജനികാന്ത് ചിത്രം വരുന്നുവെന്നാണ് തമിഴകത്ത് നിന്നുള്ള വാർത്തകൾ. സുന്ദർ.സി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണാചലത്തിലാണ് രജനിയും സുന്ദർ.സിയും ആദ്യമായി ഒന്നിച്ചത്. കമലിനെ നായകനാക്കി അൻപേ ശിവം ഒരുക്കിയതും സുന്ദർ.സിയാണ്. രജനി – കമൽ – സുന്ദർ.സി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.



