
പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു.
ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.