fire

  • News

    ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ അറസ്റ്റിൽ

    ഡല്‍ഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ…

    Read More »
  • News

    തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

    രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. യാത്രക്കാരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് എല്ലാവരും വേഗത്തിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ഈ ട്രെയിനിൽ യാത്രക്കാരായുണ്ടായിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും…

    Read More »
  • News

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ മൂന്നു പേരുടെ നില ​ഗുരുതരമാണെന്നാണ് സൂചന. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടേയും പേര് രാഹുല്‍ എന്നാണെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തില്‍ സമീപത്തെ അഞ്ചു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണ്…

    Read More »
  • News

    തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയെന്ന് റിപ്പോർട്ട്

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ മരിച്ചതിന് കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. വകുപ്പ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി. തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സര്‍ക്കില്‍,ട്രോമ ഐസിയുകളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. അഞ്ച് രോഗികളുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു.…

    Read More »
  • News

    റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് ഇസ്രയേൽ

    പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം. ടെഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസി അറിയിച്ചു. ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾക്കിടയിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായും…

    Read More »
  • News

    കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മരണം, രണ്ടുപേർക്ക്‌ ഗുരുതര പരിക്ക്

    കൊല്ലം കൊട്ടാരക്കര ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി രണ്ടുപേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷന് സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിന് തീപിടിച്ചത്.

    Read More »
  • News

    എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു

    എറണാകുളം ന​ഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

    Read More »
  • News

    ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു ; ആർക്കും പരിക്കില്ല

    ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം കാറിൽ നിന്ന് പുറത്ത് ഇറക്കുകയായിരുന്നു .ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരിക്കുകൾ ഇല്ല.

    Read More »
  • News

    ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി , മൂന്ന് പേർ അറസ്റ്റിൽ

    ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വൻ അഗ്നിബാധയിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്.…

    Read More »
  • News

    നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

    നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. ഇതില്‍ 6 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്. വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക്് പടര്‍ന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പത്തിലേറെപ്പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന്…

    Read More »
Back to top button