
തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍ കുട്ടിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയായിരുന്നു ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. അതിന് ശേഷം കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ആലുവയിലും പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായിരുന്നു.
എന്നാല്‍ അതേ ദിവസം രാത്രിയില്‍ തന്നെ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി എസ്എടി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിന്റെ എന്‍ട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.