InternationalNews

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; കരാറിൽ അതിവേഗം ധാരണയിലെത്താന്‍ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം.
അമേരിക്കയുടെ തെക്ക് മധ്യ ഏഷ്യൻ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് വാണിജ്യ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി നടത്തിയ കൂടിക്കാഴ്ച വിജയമെന്ന് റിപ്പോർട്ട്. കരാറിന്റെ വ്യത്യസ്ത തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടി ആയിട്ടായിരുന്നു യു എസ് സംഘം ഇന്ത്യയിൽ എത്തിയത്. തീരുവ പ്രഖ്യാപനത്തിന് ശേഷം വഷളായ ഇന്ത്യ യുഎസ് ബന്ധതിനിടയിൽ മോദിയുടെ പിറന്നാളിന് ട്രമ്പ് ആശംസ അറിയിച്ചു ഫോൺ ചെയ്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു ചർച്ച എന്ന് അമേരിക്കയുടെ മധ്യ ഏഷ്യൻ പ്രതിനിധി ബ്രണ്ടൻ ലിഞ്ചും പ്രതികരിച്ചു.

എന്നൽ എത്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും റഷ്യയുമായുള്ള വാണിജ്യ ബന്ധങ്ങൾ അവസാനിപ്പിക്കില്ല എന്ന നിലപാട് ധനകാര്യമന്ത്രാലയം ആവർത്തിക്കുന്നുണ്ട്. താരിഫ് പ്രശ്നത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉള്ള ആറാംവട്ട വ്യാപാര ചർച്ച റദ്ദാക്കിയിരുന്നു. അതേസമയം എത്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും റഷ്യയുമായുള്ള വാണിജ്യ ബന്ധങ്ങൾ അവസാനിപ്പിക്കില്ല എന്ന നിലപാട് ധനകാര്യമന്ത്രാലയം ആവർത്തിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button