Book ReviewClassifiedsCultural ActivitiesKeralaLiteratureNew BooksNewsUncategorized

ശ്രീകണ്ഠേശ്വരം പുറപ്പാട് – 2025 സെപ്റ്റംബർ  11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം

തിരുവനന്തപുരം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നഗരമെന്ന നിലയിൽ പ്രശസ്തമെങ്കിലും ഈ നഗരം ഒരു ശൈവ ഭൂമികൂടിയാണ്… കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ പോലെ ഈ നഗരത്തിലും ഏറെ പുരാതനമായ ശിവക്ഷേത്രങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തവും ദേവസ്വം ബോർഡ് മേജർ സ്ഥാനം നൽകിയതുമായി ക്ഷേത്രമാണ്  ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.

ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള  ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമാണ് പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ ...എന്ന ഗ്രന്ഥം.  

ഇരയിമ്മൻ തമ്പി ഭാഷ പഠനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന ഈ ക്ഷേത്ര ചരിത്ര ഗ്രന്ഥം 2025 സെപ്റ്റംബർ  11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ശ്രീകണ്ഠേശ്വരം NSS കരയോഗം ഹാളിൽ വച്ച് പ്രകാശനം നടക്കുന്നു. പ്രശസ്ത ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ Dr.അച്യുത് ശങ്കർ എസ് നായർ മുഖ്യ പ്രഭാഷണം നടത്തും. മീഡിയ ജേർണലിസ്റ്റു ആർ ശശി ശേഖർ പുസ്തക അവതരണം നടത്തി സംസാരിക്കും. തുടർന്ന്‌ dr ഹരികുമാർ രാമദാസ് , എസ് ഉമാമഹേശ്വരി, പ്രൊഫ.ശരത് സുന്ദർ രാജീവ്, എം എസ് കുമാർ,പി രാജേന്ദ്രൻ നായർ, കെ ജി അജിത് കുമാർ , ടി രാമാനന്ദ കുമാർ, എം. ഹരിദാസൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button