NationalNews

രാഷ്ട്രപതി റഫറൻസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു.

ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്‌ ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button