Cultural ActivitiesKeralaLiteratureNew Books
പുന്നപ്രവയലാർ സമരം പശ്ചാത്തലമായ ‘1946’ പ്രകാശനം നടന്നു.

തണൽക്കൂട്ടം ബുക്സ് പ്രസിദ്ധീകരിച്ച 1946 എന്ന നോവൽ പ്രകാശനം നടന്നു.
പുന്നപ്രവയലാർ സമരം പശ്ചാത്തലമാക്കി ജീൻ പോൾ രചിച്ച 1946 എന്ന ഇംഗ്ലിഷ് നോവലിൻ്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി.കെ.എ .നായർ ചരിത്രകാരൻ പ്രതാപ് കിഴക്കേമഠത്തിന് ആദ്യ പ്രതി നൽകി നിർവ്വഹിച്ചു.

എം ജി ശശിഭൂഷൺ അധ്യക്ഷനായ ചടങ്ങിൽ മീഡിയ ജേര്ണലിസ്റ്റു ആർ ശശി ശേഖർ പുസ്തകം അവതരിപ്പിച്ചു . ദി വീക്ക് എഡിറ്റർ വിനു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
ചരിത്രകാരന്മാരായ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ. എസ്. രാജശേഖരൻ നായർ, പ്രശസ്ത നിരൂപകൻ ശംഭുമോഹൻ, ഗീത മധു, അംബികാമ്മ എന്നിവർ സംസാരിച്ചു.