12 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍
ദളപതി വിജയ് നായകനായി വന്ന ചിത്രമായിരുന്നു തലൈവാ. 2013 ഓഗസ്റ്റ് ഒമ്പതിനായിരുന്നു റിലീസ്. തലൈവ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക.
എ എല്‍ വിജയ് ആണ് തലൈവ സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്യാണ്. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അമലാ പോള്‍, സത്യരാജ്, സന്താനം, അഭിമമന്യു സിംഗ്, രാഗിണി നന്ദ്വാനി, നാസ്സര്‍, രാജീവ് പിള്ള, ഉദയ, പൊൻവണ്ണന, രേഖ, സുരേഷ്, വൈ ജി മഹേന്ദ്രൻ, മനോബാല, രവി പ്രകാശ്, വരുണ്‍, സതീഷ് കൃഷ്ണൻ, രാജ് അരുണ്‍ തുടങ്ങിയവര്‍ തലൈവയില്‍ വേഷമിട്ടു.
ദളപതി വിജയ് നായകനാകുന്ന അവസാന സിനിമ ജനനായകനാണ്. ജനനായകനില്‍ പൂജ ഹെഗ്ഡെയാണ് നായിക. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്വിഹിക്കുന്ന ചിത്രമായ ജനനായകന്റെ ആക്ഷൻ അനിൽ അരശ്, ആർട്ട് വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം ഡിസൈൻ പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖറും നിര്‍മാതാവ് വെങ്കട്ട് കെ നാരായണയും സഹ നിര്‍മാണം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയും ആണ്
വിജയ്ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്.