ഗോവയിൽ നിന്നെത്തിയ യുവാവിൽ നിന്നും പിടികൂടിയത് 11 ലിറ്റര്‍ മദ്യം
തിരുവനന്തപുരം: കല്ലമ്പലത്ത് ഗോവയിൽ നിന്നു 11 ലിറ്റര്‍ മദ്യം കടത്തിയ യുവാവ് പിടിയിലായി. ഞാറയിൽകോണം സ്വദേശി നിഷാദാണ് പിടിയിലായത്. ഗോവയിൽ നിന്ന് മദ്യം ട്രെയിൻ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് കെഎസ്ആര്‍ടിസിബസിൽ കല്ലമ്പലത്ത് എത്തിച്ചപ്പോഴാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിഷാദിന് 45 വയസാണ് പ്രായം. കേരളത്തിൽ നികുതി അടയ്ക്കാത്ത മദ്യക്കുപ്പികളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഉത്സവ സീസണായതിനാൽ ഉത്സവ പറമ്പുകളിൽ മദ്യമെത്തിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഇതിനായാണ് ഗോവയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന മദ്യം കേരളത്തിലേക്ക് കടത്തിയത്. വർക്കല എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഓഫീസർ ആർ. രതീശൻ ചെട്ടിയാർ, പ്രിവന്റ്റ്റീവ് ഓഫീസർമാരായ ലിബിൻ, അരുൺ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ എം.ആർ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.