പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി
കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ്, പി സി ജോര്‍ജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാനെത്തുന്നതോടെ അവിടെയും ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. അതിന് തൊട്ടടുത്ത് തന്നെയുള്ള മണ്ഡലമായ പൂഞ്ഞാറിലും സമാനമായ സാഹചര്യം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഏകദേശം 29 ശതമാനം വോട്ട് പിസി ജോര്‍ജിന് നേടാന്‍ സാധിച്ചിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുന്ന സാഹചര്യമായിരുന്നു.
PC George says he is ready to contest from Poonjar
bjp , pc george , poonjar,
