ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാക്യഷ്ണന്‍ വിവാഹിതരായി
ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആരതി പൊടിയും ഗുരുവായൂരിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് പുലർച്ചെയായിരുന്നു ചടങ്ങ് നടന്നത്. ദിവസങ്ങൾക്ക് മുൻപ് താരങ്ങൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗുരുവായൂരിൽ ഇരുവരും വീണ്ടും വിവാഹിതരായിരിക്കുന്നത്.
വിവാഹത്തിനുശേഷം റോബിൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് വിവാഹിതരാകാനുളള ഭാഗ്യം ലഭിച്ചു. ഭാര്യയുടെ നാൾ അഷ്ടമി രോഹിണിയാണ്. ഒരു കുട്ടി കൃഷ്ണനെക്കൂടി എനിക്ക് കിട്ടി. ചെറിയ കാലം മുതൽക്കേ ഗുരുവായൂർ വച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം. അടുത്ത ലക്ഷ്യം ഹണിമൂണാണ്.
27 രാജ്യങ്ങളിലായുളള ഹണിമൂണാണ് തീരുമാനിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലുളള ഒരു ട്രാവൽ ഏജൻസിയാണ് ഒരുക്കിയിരിക്കുന്നത്’- റോബിൻ പറഞ്ഞു ആരതി പറഞ്ഞത് ഇങ്ങനെ, ‘2022ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരസ്പരം മനസിലാക്കിയാണ് വിവാഹം കഴിച്ചത്. അതിന് ഒരുപാട് സമയം ലഭിച്ചു. വിവാഹത്തിന് ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ്. കല്യാണ സാരിയുടെ ബ്ലൗസ് ഡിസൈൻ ചെയ്തത് ഞാനാണ്. സാരിയുടെ വില പറയാൻ കഴിയില്ല. രാധ കൃഷ്ണ സ്വയംവരം തീമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്’- ആരതി പറഞ്ഞു.