
വീട്ടിലും സ്‌കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാ മിത്രം പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടക്കം കുറിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഇതിനായി സ്‌കൂളുകളില്‍ ഹെല്‍പ്പ് ബോക്‌സ് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാന അധ്യാപികയുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ്പ് ബോക്‌സ് പ്രവര്‍ത്തനം, ഓരോ ആഴ്ചയും ഇത് പരിശോധിക്കും.
ജില്ലാ തലത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം സ്ഥിരമായി വിളിച്ചുചേര്‍ക്കു. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഈ യോഗങ്ങളില്‍ പങ്കെടുക്കും.