KeralaNews

‘ആർ ശ്രീലേഖയ്ക്ക് പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്; വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് വിഷയത്തിൽ വി ജോയ് എംഎൽഎ

വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വി ജോയ് എംഎൽഎ. നേരത്തെ പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്കാണ് ആർ ശ്രീലേഖയ്ക്ക് എന്നും വിഷയത്തിൽ മേയർ ഇടപെടണം എന്നും വി ജോയ് എംഎൽഎ പ്രതികരിച്ചു.

നഗരസഭ കൗസിൽ ആണ് അനുമതി നൽകിയത്. അത്‌ മറികടന്നാണ് ആർ ശ്രീലേഖയുടെ നടപടി. പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിത്. പൊലീസ് ആയതിന്റെ അധികാര ഹുങ്കാണ് ശ്രീലേഖയ്ക്ക്. മേയർ വി വി രാജേഷ് ജനാധിപത്യപരമായി നടപടി പരിശോധിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു.

നിയമനുസൃതമുള്ള നടപടികൾ തുടരണമെന്ന് പറഞ്ഞ അദ്ദേഹം തികഞ്ഞ പകയോടെയാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾക്ക് ഭാവിയിൽ അത് മനസ്സിലാകും എന്നും പാലക്കാട് നഗരസഭയിലേതിന് സമാനമായ നീക്കമാണ് ബിജെപി നടത്തുന്നത് എന്നും വി ജോയ് എംഎൽഎ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button