KeralaNews

മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇതില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടുണ്ട്. കോട്ടയ്ക്കലില്‍ കെ പ്രീതിയാകും സ്ഥാനാര്‍ഥിയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ ഡോ പി ജിജിയാകും സ്ഥാനാര്‍ഥി.

ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തും. താനൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് സിപിഐഎം നേതൃത്വത്തെ അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് തിരൂരില്‍ സ്ഥാനാര്‍ത്ഥിയാകാത്തത് കൊണ്ട് അബ്ദുറഹ്‌മാനെ അവിടെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്. ജില്ലയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ഔദ്യോഗിക തീരുമാനമായിരിക്കുന്നത്.

പ്രഖ്യാപനം നടത്തിയിട്ടും അബ്ദുറഹിമാന്‍ പ്രചാരണത്തിനു ഇറങ്ങാത്തത് വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സ്വന്തം നാട്ടില്‍ മത്സരിക്കണമെന്ന് എല്ലാവര്‍ക്കുമുള്ളതുപോലെ തനിക്കും ആഗ്രഹമുണ്ടെന്നായിരുന്നു വിഷയത്തില്‍ അബ്ദുറഹിമാന്‍ പ്രതികരിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button