InternationalNews

മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് പ്രഖ്യാപനം നടത്തിയത്. മുജ്തബ ഖമേനിക്കു പുറമേ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പെടെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരും പട്ടികയിലുണ്ട്.

നേരത്തെ യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ മുജ്തബ ഖമേനിക്കു പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ​ഗ്സെത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ഇറാൻ തള്ളുകയും ചെയ്തിരുന്നു. പിന്നാലെ മുജ്തബയുടെ എഴുതി നൽകിയ സന്ദേശം ഇറാൻ ടിവി അവതാരകൻ വായിച്ചു. പരമോന്ന നേതാവായി അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിനു നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ടെലിവിഷനിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്.

എന്നാൽ അദ്ദേഹം നേരിട്ട് എത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാത്തതും അഭ്യൂഹങ്ങൾക്കു ഇടയാക്കി. അതിനിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു. ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യന്‍ നാവികസേന നേരിട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button