Cinema

അലംകൃതയും ഞാനും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്‍! പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലാവാന്‍ കാരണം?

അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. എഞ്ചീനിയറിംഗ് പഠനം അവസാന ഘട്ടമായപ്പോഴായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിയെ പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഏത് തരം വേഷവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ പൃഥ്വി തെളിയിച്ചിരുന്നു. നടനായാണ് അരങ്ങേറിയതെങ്കിലും ഇന്ന് സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിയുടെ സാന്നിധ്യമുണ്ട്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായും താന്‍ എത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൃഥ്വി പറഞ്ഞിരുന്നു.

സിനിമയിലെത്തി വൈകാതെ തന്നെ മനസിലെ ആഗ്രഹങ്ങള്‍ ഓരോന്നായി സാക്ഷാത്ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു സംവിധായകനായി അരങ്ങേറിയത്. ഗംഭീര പിന്തുണയായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ടാം ഭാഗം എന്നാണെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ചോദിച്ചത്. അധികം വൈകാതെ തന്നെ എമ്പുരാനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമെത്തി. മാര്‍ച്ച് 27ന് സിനിമ തിയേറ്ററുകളിലേക്കെത്തും. എമ്പുരാന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയെന്നുള്ള വിശേഷമായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വി പങ്കുവെച്ചത്.

സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളെല്ലാം തീര്‍ത്തു. മാര്‍ക്കറ്റിംഗ് കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. അഭിനേതാവായി അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിന് വേണ്ടിയാണ് ഈ ലുക്കിലേക്ക് മാറിയത്. മുഴുനീള ഡയലോഗ് എങ്ങനെ പറയുമെന്നോര്‍ത്തുള്ള ടെന്‍ഷനിലാണ് ഞാന്‍. എനിക്ക് അറിയാത്ത ഭാഷ കൂടിയാണ് എന്നായിരുന്നു പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്.

നിങ്ങള്‍ക്കൊരു ഭാര്യയും കുഞ്ഞുമുണ്ട്, മറക്കരുത് എന്നായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു ഈ കമന്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പൃഥ്വിയെ വല്ലാതെ മിസ് ചെയ്യുമ്പോള്‍ മകളെയും കൂട്ടി ലൊക്കേഷനിലെത്താറുണ്ട് സുപ്രിയ. ഡാഡ എന്ന് വരും എന്ന് ചോദിച്ച് അലംകൃത ശല്യപ്പെടുത്താറുണ്ടായിരുന്നു നേരത്തെ. വെക്കേഷന്‍ സമയത്ത് ഡാഡ സിനിമ ചെയ്യരുതെന്ന നിര്‍ദേശവും മകള്‍ നല്‍കിയിട്ടുണ്ട്.

എന്റെ സിനിമകളൊന്നും ഇതുവരെ മകള്‍ കണ്ടിട്ടില്ല. അവള്‍ക്ക് പറ്റിയൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. എപ്പോഴാണ് അങ്ങനെയൊരു ചിത്രം സംഭവിക്കുക എന്ന് അലംകൃത ചോദിക്കാറുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. അമ്മയെപ്പോലെ എഴുത്തില്‍ കഴിവുണ്ടെന്ന് മകള്‍ ഇതിനകം തന്നെ തെളിയിച്ചതാണ്. മകളുടെ കവിതകളെല്ലാം ചേര്‍ത്ത് സുപ്രിയ പുസ്തകം ഇറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button