
സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനായി യുഡിഎഫ് കാലത്ത് ചെലവഴിച്ചത്
15.60 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 41.84 കോടിയാണ് ചെലവഴിച്ചത്. ഈ സർക്കാർ 80.66 കോടി രൂപ ചെലവഴിച്ചു. 2021ൽ സംസ്ഥാനത്ത് സൗജന്യ ചികിത്സ തേടിയത് രണ്ടര ലക്ഷം രോഗികളാണ്. 2024ൽ ആറ് ലക്ഷം പേരാണ് ചികിത്സ തേടിയത്. 2015-16 കാലത്ത് 114 കോടി രൂപ സൗജന്യ ചികിത്സ നൽകി. ഈ സർക്കാർ നാലുവർഷം കൊണ്ട് കൊടുത്തത് 7708 കോടി രൂപ. 25 ലക്ഷത്തി പതിനേഴായിരത്തോളം ആളുകൾക്കാണ് സൗജന്യ ചികിത്സ നൽകിയതെന്ന് അവര്‍ പറഞ്ഞു.
കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാള്‍ പോലും രോഗത്തിനു മുമ്പിൽ നിസഹായരായി പോകാൻ പാടില്ല. ഒൻപത് വർഷം മുൻപ് സംസ്ഥാനത്ത് ഒരു കാത്ത് ലാബും ഉണ്ടായിരുന്നില്ല. ഇന്ന് വയനാടും കാസർഗോഡും ഉൾപ്പെടെ എല്ലായിടത്തും കാത്ത് ലാബുണ്ട്. 14 ജില്ലകളിലും മെഡിക്കൽ കോളേജുണ്ട്. യുഡിഎഫ് കാലത്ത് ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റി വെച്ചതേയുളളൂ. ശിശുമരണ നിരക്കിൽ അമേരിക്കൻ ഐക്യനാടുകളെക്കാൾ കേരളത്തിൽ കുറവാണ്. ഇത് ചരിത്രത്തിൽ വളരെ അഭിമാനകരമായ ഒരു നേട്ടമായി കാണുന്നു. ചരിത്രത്തിൽ വളരെ അഭിമാനകരമായ ഒരു നേട്ടമായി ഇതിനെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പ്. ശിശുക്കളെ ഇല്ലാതാക്കുകയല്ല, ചേർത്തുപിടിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഗർഭാവസ്ഥ മുതൽ മികച്ച പരിചരണമാണ് നൽകുന്നതെന്ന് അവര്‍ പറഞ്ഞു