CinemaNews

ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥ തിരശ്ശീലയിലേക്ക്

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നിവരുടെ ബാനറിൽ ഇരട്ട സംവിധായകരായ ശ്രീ മഹേഷ് കേശവ്, ശ്രീ സജി എസ് മംഗലത്ത് എന്നിവരുടെ സംവിധാനത്തിൽ വരാനിരിക്കുന്ന “വീരമണികണ്ഠൻ ” എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം,17-11-2025 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.

കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ ശ്രീ കെ ജയകുമാർ തിരക്കഥയൊരുക്കുന്ന വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള വൻ താരനിര അണിനിരക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button