NationalNews

സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നെഹ്റു കുടുംബം നാഷണൽ ഹെറാണാൾഡ് പ്രസാധക സ്ഥാപനമായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്ന് ഇഡി വാദിച്ചു. യങ് ഇന്ത്യ എന്ന കമ്പനി പൂർണ്ണമായും നെഹ്റു കുടുംബത്തിൻറെ നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി.

മറ്റ് ഓഹരി ഉടമകളുടെ മരണശേഷം 100 ശതമാനവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തട്ടിയെടുത്തുവെന്നും സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ നിയന്ത്രിക്കുന്നതും ഈ രണ്ടു വ്യക്തികൾ ആണെന്നും ഇഡി ചൂണ്ടിക്കാട്ടി. കേസിൽ എട്ടാം തീയതി വരെ വാദം തുടരും. ഇഡിയുടെ വാദം അവസാനിച്ചാൽ പ്രതി ഭാഗത്തിൻ്റെ വാദം ആരംഭിക്കും.

2012 നവംബറില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റ 2000 കോടിയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നാണ് ആരോപണം. കേസില്‍ എജെഎല്ലിന്റെ ദില്ലി, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button