വർക്കല ട്രെയിൻ ആക്രമണം
-
News
വർക്കല ട്രെയിൻ ആക്രമണം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പൊലീസ്, പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഗുരുതര നിലയിൽ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നും ഡോക്ടേഴ്സ് അറിയിച്ചു. എന്നാൽ മെഡിക്കൽ കോളജിലെ ചികിത്സയിൽ…
Read More »